THUNA(തുണ-കേരള പോലീസ് ജനസൗഹാർദ്ദ പോർട്ടൽ )
തുണ’ (The Hand You Need for Assistance)
പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന പുതിയ സിറ്റിസണ്‍ പോര്‍ട്ടല്‍ ആണ് ‘തുണ . പോലീസ് സേവനങ്ങള്‍ക്ക് ഇനി കൂടുതല്‍ വേഗം. പൊതുജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുകളിലും മറ്റ് ഇതര പോലീസ് ഓഫീസുകളിലും നേരിട്ടെത്താതെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഇത് സഹായിക്കും.
‘തുണ’ (The Hand You Need for Assistance) സിറ്റിസണ്‍ പോര്‍ട്ടല്‍ വഴി ഏതു സ്റ്റേഷനിലേക്കും ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാനും ഓണ്‍ലൈനായി സമര്‍പ്പിച്ച പരാതിയുടെ തല്‍സ്ഥിതി ഓണ്‍ലൈനായി തന്നെ അറിയാനും സാധിക്കും. പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എഫ്.ഐ.ആര്‍. പകര്‍പ്പ് ഓണ്‍ലൈനായി ലഭിക്കും. പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. കാണാതായ വ്യക്തികളുടെ പേരുവിവരം ലഭിക്കാനും കാണാതായവരെക്കുറിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഓണ്‍ലൈനായി നല്കാനും കഴിയും. ഒരു വാഹനം എതെങ്കിലുമൊരു കുറ്റകൃത്യത്തില്‍ ബന്ധപ്പെട്ടതാണോ എന്നതു പരിശോധിക്കാനും വാഹനങ്ങള്‍ കേസില്‍ പെട്ടതല്ലെങ്കില്‍ അതു സംബന്ധിച്ച എന്‍.ഒ.സി. ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ കഴിയും. സംശയകരമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്ന വസ്തുക്കള്‍, വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയെക്കുറിച്ച് പോലീസിന് രഹസ്യവിവരങ്ങള്‍ നല്‍കാനും പൊതുജനങ്ങള്‍ക്കും ഇതുവഴി കഴിയും. സമ്മേളനങ്ങള്‍, കലാപ്രകടനങ്ങള്‍, സമരങ്ങള്‍, ജാഥകള്‍, പ്രചാരണ പരിപാടികള്‍ എന്നിവയ്ക്ക് പോലീസിന്റെ അനുവാദത്തിനായും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതിക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കുവാനുള്ള സൗകര്യവുമുണ്ട്. എസ് എം എസ്. ഇമെയില്‍ എന്നിവ വഴി പൊതുജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കാനും കഴിയും.