പാസ്പോർട്ട് ഓണ്‍ലൈന്‍


ഒരു രാജ്യത്തെ സർക്കാർ രാജ്യത്തെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്‌, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനം ചെയ്യുന്നു.

ഒരു വ്യക്തിക്ക് പുതുതായി പാസ്പോര്‍ട്ട്‌ എടുക്കുവാനും ഉള്ളത് പുതുക്കുവാനും ആദ്യം ഓണ്‍ലൈന്‍ വഴി അപ്ലിക്കേഷന്‍ നടത്തി മുന്‍കൂട്ടി ബുക്ക് ചെയ്തു പിന്നീട് ഇതിന്‍റെ ബുക്ക്‌ ചെയ്തു ലഭിക്കുന്ന പ്രിന്‍റിംഗ് രസീപ്ത് അല്ലെങ്കില്‍ ബുക്കിംഗ് സമയത്ത് ലഭിക്കുന്ന sms മായി ഇത്തരം പാസ്പോര്‍ട്ട്‌ സേവ കേന്ദ്രത്തില്‍ ഒറിജിനല്‍ ഡോക്യുമെന്റ്മായി എത്തി അപേക്ഷ പൂര്‍ത്തിയാക്കാം. അപേക്ഷകന്‍ 4 വയസ്സില്‍ പ്രായം കൂടിയ ആള്‍ ആണെങ്കില്‍ ഫോട്ടോ ഇത്തരം സെന്‍ററുകളില്‍ നിന്ന് എടുക്കുകയാണ് ചെയ്യുക. അപേക്ഷ മുറപ്രകാരം പൂര്‍ത്തിയാക്കിയാല്‍ പോലീസ് വെരിഫിക്കേഷന്‍ ഉണ്ടായിരിക്കുന്നതാണ്.പിന്നീട് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പാസ്പോര്‍ട്ട്‌ രജിസ്റ്റര്‍പോസ്റ്റ്‌ വഴി ലഭ്യമാവുന്നതാണ്.


അപേക്ഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?? ചെയ്യുന്നത് എങ്ങിനെ??


(((Process Flow)))
New User Registration
Existing User Login>>Application

പ്രധാനമായി മൂന്ന് തരത്തിലുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍ പാസ്പോര്‍ട്ട്‌ സേവ വെബ്സൈറ്റ് വഴി ചെയ്യുക.
1.പുതിയ പാസ്പോര്‍ട്ട്‌ അപേക്ഷ
2.പാസ്പോര്‍ട്ട്‌ പുതുക്കല്‍
3.പാസ്പോര്‍ട്ട്‌ വിവരങ്ങള്‍ മാറ്റുവാനുള്ള അപേക്ഷ (ഉദാ: വിലാസം പുതുക്കുക,ഇണയുടെ പേര് ചേര്‍ക്കുക)


പാസ്പോര്‍ട്ട് അപേക്ഷയുടെ വിവിധ പടികള്‍ താഴെ നല്‍കിയിരിക്കുന്നു:-
➧പാസ്പോര്‍ട്ട് സേവയുടെ വെബ്സൈറ്റ് വഴി യുസര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുക.(ഇമെയില്‍ ഐഡി നിര്‍ബന്ധം ആണ്,ഏതു റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസ് എന്നിവ ഇവിടെ നല്‍കണം)
➧ ഇ മെയില്‍ ഐ ഡി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കുക
➧യുസര്‍ ഐ ഡി നല്‍കി കൊണ്ട് സൈന്‍അപ്പ് ചെയ്തു ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കുക.
➧അപേക്ഷയിലെ എല്ലാ ഫീല്‍ഡും നല്‍കി എന്ന് ഉറപ്പ് വരുത്തുക.
➧അപേക്ഷയുടെ പ്രിവ്യു പരിശോധിക്കുക.എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുങ്കില്‍ തിരുത്തുക.
➧പാസ്പോര്‍ട്ട് ഓഫീസ്,തീയ്യതി എന്നിവ സെലക്റ്റ് ചെയ്തു ഓണ്‍ലൈന്‍ വഴി പണം അടക്കുക (അല്ലെങ്കില്‍ എസ് ബി ഐ ചലാന്‍ ഉപയോഗിച്ചും പണം അടക്കാന്‍ സാധിക്കുന്നതാണ്)
➧ഓണ്‍ലൈന്‍ അപ്പൊഴ്മെന്‍റ് പ്രിന്‍റ് എടുക്കുക
➧ഓണ്‍ലൈന്‍ അപ്പൊഴ്മെന്‍റ് പ്രിന്‍റ് അല്ലെങ്കില്‍ എസ് എം എസ് എന്നിവയും ഒര്‍ജിനല്‍ രേഖകളും (ഉദാഹരണം:ആധാര്‍, എസ് എല്‍ സി ബുക്ക്‌,ജനന സര്‍ട്ടിഫിക്കറ്റ്‌,പഴയ ഒര്‍ജിനല്‍ പാസ്പോര്‍ട്ട്,രക്ഷിതാക്കളുടെ ഒര്‍ജിനല്‍ പാസ്പോര്‍ട്ട് ,4 വഴസ്സിനു താഴെയുള്ള കുട്ടികളുടെ ഫോട്ടോ തുടങ്ങിയവ) ആയി കൃത്യ ദിവസം കൃത്യ സമയത്ത് പാസ്പോര്‍ട്ട് ഓഫീസില്‍ എത്തുക.
➧പാസ്പോര്‍ട്ട് ഓഫീസ് രേഖ പരിശോധന, ഫോട്ടോ എടുക്കല്‍ നടപടി പൂര്‍ത്തീകരിക്കുക.(തല്‍ക്കാല്‍ അപ്പൊഴ്മെന്‍റ് എടുത്ത ആളുകള്‍ തല്കാല്‍ അപേക്ഷയുടെ എക്സ്ട്രാ ഫീ Rs.2000/- പാസ്പോര്‍ട്ട്‌ ഓഫീസില്‍ അടക്കേണ്ടതാണ്.അതെ പോലെ പാസ്പോര്‍ട്ട് സൂക്ഷിക്കാന്‍ ഒരു പൌച്ച് Rs.400/- അടച്ചാല്‍ ലഭ്യമാകും.പാസ്പോര്‍ട്ട് അടുത്ത നടപടി വിവരങ്ങള്‍ എസ് എം എസ് വഴി മൊബൈലില്‍ ലഭ്യമാവാന്‍ Rs.50/- അടക്കേണ്ടതാണ്.(മുകളില്‍ സൂചിപ്പിച്ച 400/- 50/- പണം അടക്കല്‍ നിര്‍ബന്ധം അല്ല )
➧പാസ്പോര്‍ട്ട് പോലീസ് വെരിഫിക്കേഷന്‍ നടപടികള്‍ ആവശ്യമായവ പോലീസ് വെരിഫിക്കേഷന്‍ നടത്തപ്പെടും.
➧നടപടികള്‍ പൂര്‍ത്തിയായാല്‍ പാസ്പോര്‍ട്ട് തപാലില്‍ രജിസ്ട്രേഡ് പോസ്റ്റ്‌ വഴി വീട്ടില്‍ എത്തുന്നതാണ്.
➧പാസ്സ്പോര്‍ട്ട് ഒരു പ്രാധാന ഡോകുമെന്റു ആണ് അത് കൊണ്ട് അത് ലഭ്യമായാല്‍ അതിലെ വിവരങ്ങള്‍ കൃത്യമായ പരിശോധന നടത്തി തെറ്റുകള്‍ സംഭവിച്ചില്ല എന്ന് ഉറപ്പ് വരുത്തുക.തെറ്റുകള്‍ ഉണ്ടങ്കില്‍ തിരുത്തുവാന്‍ അപേക്ഷ നല്‍കി ഭാവിയില്‍ വരുന്ന പ്രയാസം ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.

*Note:15 വയസ്സ് പൂര്‍ത്തിയായ അപേക്ഷകര്‍ക്ക് 10 വര്ഷം കാലാവധി ഉള്ള പാസ്സ്‌പോര്‍ട്ടിനു അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്.പാസ്സ്പോര്‍ട്ട് അപേക്ഷ നടത്തുമ്പോള്‍ വ്യക്തികളുടെ പേരിന്‍റെ Initial (ഉദാഹരണം:MUNEER P V എന്നിങ്ങനെ നല്‍കുകയില്ല Initial Expansion (MUNEER PATTALA VALAPPIL) ആണ് നല്‍കേണ്ടത്.Initial Expansion എപ്പോഴും Sur Name ഭാഗത്ത് നല്‍കുക (Example: First Name:- MUNEER | SurName:PATTALA VALAPPIL).സ്തീകള്‍ക്ക് കല്യാണം കഴിഞ്ഞ ആളുകള്‍ ആണ് എങ്കില്‍ ഭര്‍ത്താവിന്‍റെ പേര് Sur Name ആയി നല്‍കാന്‍ സാധിക്കും.ഇത് നിര്‍ബന്ധം അല്ല.ഓര്‍ക്കുക വിവിധ രാജ്യങ്ങളില്‍ പുതിയ നിയമപ്രകാരം വിസ നല്‍കുന്നതിനു First Name&SurName നിര്‍ബന്ധം ആണ്.

പാസ്പോര്‍ട്ട്‌ അപേക്ഷ ചെയ്ത ആളുകള്‍ പാസ്പോര്‍ട്ട് ഓഫീസില്‍ കൃത്യ സമയത്ത് എത്തണം.വൈകി എത്തുന്നത് ആ ദിവസത്തെ അവസരം നഷ്ടപ്പെടുത്തും.അപേക്ഷകര്‍ വീണ്ടും അപ്പൊയ്മെന്‍റ്റ് എടുക്കേണ്ടി വരും.ഏതെങ്കിലും തരത്തില്‍ അപേക്ഷ പൂര്‍ത്തികരിക്കാന്‍ സാധിക്കതിരുന്നാല്‍ (ഉദാ: ഡോക്യുമെന്റ് എടുക്കാന്‍ വിട്ടുപോയാല്‍)ഇത്തരത്തില്‍ അപ്പൊയ്മെന്‍റ്റ് എടുക്കേണ്ടി വരും.ഇത് ഒരു ഫീസ്‌ അടച്ചാല്‍ 3 തവണ മാത്രമാണ് അപ്പൊയ്മെന്‍റ്റ് എടുക്കുവാന്‍ സാധിക്കുകയുള്ളു..