PAN Card-പാന്‍ കാര്‍ഡ്
പാന്‍ : ഇന്ത്യയില്‍ ഇന്‍കം ടാക്സ്‌മായി ബന്ധപ്പെട്ടു ഓരോ വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കും നല്‍കി വരുന്ന 10 അക്കങ്ങളും- അക്ഷരങ്ങളും കൂടി ചേര്‍ന്ന ഒരു കോഡ് രേഖപ്പെടുത്തിയ കാര്‍ഡ് ആണ് പാന്‍ കാര്‍ഡ്.
പാന്‍ കാര്‍ഡ് എളുപ്പത്തിലും വേഗത്തിലും ലഭ്യമാവുന്ന അപേക്ഷ രീതിയാണ് e-Kyc മാര്‍ഗം.ഇത്തരത്തില്‍ ചെയ്യുന്ന അപേക്ഷ വിജയകരമായി പൂര്‍ത്തിയാക്കി മണിക്കൂറുകള്‍ക്കകം e-PAN Card ഇ മെയിലില്‍ ലഭ്യമാവുന്നതാണ്.
അപേക്ഷ e-Kyc മാര്‍ഗം ചെയ്യുമ്പോൾ ആധാറിൽ ഉള്ള ഫോട്ടോയാണ് സാധാരണ രീതിയിൽ പാൻകാർഡിൽ വരുക .എന്നാൽ ഇപ്പോൾ ഫോട്ടോ അപ്‌ലോഡ് ചെയ്ത് മറ്റു ഫോട്ടോകൾ നൽകുവാൻ സൗകര്യം ലഭ്യമാണ് .
ഓണ്‍ലൈന്‍ വഴി e-Kyc മാര്‍ഗം വഴി അപേക്ഷ ചെയ്യുന്നതിന് മുമ്പായി താഴെ പറഞ്ഞ കാര്യം ഉറപ്പ് വരുത്തുക.
1.ആധാറില്‍ പേര് പൂര്‍ണ്ണമായും ഉണ്ടായിരിക്കണം (ഇനിഷ്യല്‍ ഉള്ളത് സ്വീകരിക്കില്ല) ഉദാഹരണം:രാജേഷ് കുനിയില്‍ (രാജേഷ് കെ എന്ന് പറ്റില്ല)
2.ആധാറില്‍ ജന്മദിനം പൂര്‍ണ്ണമായും ഉണ്ടാവണം (ഉദ:10/05/1970,വെറും വര്‍ഷം മാത്രം പറ്റില്ല)
3.അധാറില്‍ നിലവിലുള്ള മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിരിക്കണം ( One Time Password ആവശ്യമാണ്)
വ്യക്തിയുടെ പേരിനോടൊപ്പം ഇനിഷ്യൽ ഉണ്ടെങ്കിൽ (ഉദാ:മുനീർ പി വി ) പാൻ കാർഡ് അപേക്ഷ നൽകാൻ അപേക്ഷയോടപ്പം ANNEXURE -A(Format Avail at-Support>Application Forms>Govt.Central>PAN) നൽകേണ്ടതാണ് .പേരിൽ ഇനിഷ്യൽ ഉള്ള ആളുകൾക്ക് ആധാറിൽ മൊബൈൽ നമ്പർ നൽകിയവർക്ക് ഇൻസ്റ്റന്റ് പാൻ എന്ന മാർഗം ഉപയോഗിച്ച് സൗജന്യമായി ഇ പാൻ കാർഡ് എടുക്കാൻ സാധിക്കും.അതിന് വേണ്ടി സെർച്ചിൽ ഇൻസ്റ്റന്റ് പാൻ എന്ന സെർച്ച് ചെയ്‌താൽ ലിങ്ക് ലഭ്യമാവുന്നതാണ്.പക്ഷെ ഇത്തരത്തിൽ ചെയ്യുന്ന പാൻ കാർഡിനു കാർഡ് രൂപത്തിൽ ഹാർഡ് കോപ്പി ലഭ്യമാവുന്നതല്ല .
ഇ കെ വൈ സി മാർഗം ഉപയോഗിച്ച് ഇ പാൻ കാർഡ് ആണ് എടുത്തത് എങ്കിൽ കാർഡ് രൂപത്തിൽ ആക്കി അതിൽ പെർമെനന്റ് മാർക്കർ ഉപയോഗിച്ച് സൈൻ ചെയ്യേണ്ട ഭാഗത്ത് പാൻ കാർഡ് ഹോൾഡർ തന്നെ ഒപ്പ് ഇട്ടാൽ മതി. ഒപ്പ് ഇട്ട പാൻ കാർഡ് ആണ് സാധാരണ ഹാർഡ് കോപ്പി നൽകുന്ന സ്ഥലങ്ങളിൽ പരിഗണിക്കുക എന്നാൽ പാൻ കാർഡ് നമ്പർ ഒപ്പ് ഇട്ടാലും ഇല്ലെങ്കിലും വാലിഡ് ആണ് . പുതിയ പാൻ കാർഡുകൾ QR കോഡ് സഹിതം വരുന്നതിനാൽ അതിൻ്റെ വെരിഫിക്കേഷൻ എളുപ്പം ആണ്.
വ്യക്തികൾക്ക് അല്ലാതെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പാൻ കാർഡ് ലഭ്യമാവാൻ സ്ഥാപനത്തിൻറെ പാർട്ണർഷിപ്പ് ഡീഡ് / ട്രസ്റ്റ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് / കമ്പനി ഇൻകോർപ്പൊറേഷൻ സർട്ടിഫിക്കറ്റ്
തുടങ്ങിയ സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യം ആണ്.രേഖകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഡോക്യുമെന്റ് ടാബ് പരിശോധിക്കുക .
അപേക്ഷ e-Kyc മാര്‍ഗം അല്ല ചെയ്യുന്നതെങ്കില്‍ ഫിസിക്കല്‍ ഹാര്‍ഡ് കോപ്പി അയക്കുന്ന മെത്തേഡ് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്ന അപേക്ഷ ഓണ്‍ലൈന്‍ ചെയ്തതിനു ശേഷം ഫോട്ടോ പതിച്ചു ഒപ്പ് ഇട്ടതിനു ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ ഐഡി പ്രൂഫ് , അഡ്രസ് പ്രൂഫ് സഹിതം താഴെ കാണിച്ച വിലാസത്തില്‍ അയക്കേണ്ടതാണ്.
Income Tax PAN Services Unit,
(Managed By NSDL e-Governance Infrastructure Limited)
5th Floor,Mantri Sterling
Plot No.341,Survery No.997/8
Model Colony,Near Deep Bungalow Chowk
Pune , Maharashtra- 411016.
Tel:02027218080