പുതിയ റേഷൻ കാർഡ്


റേഷൻ കാർഡ് സംബന്ധിച്ച വിവിധ സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാവുന്നതാണ്.ഈ പോർട്ടലിൽ രണ്ട് തരത്തിൽ ലോഗിൻ ചെയ്യാൻ സാധിക്കും.ഒന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമായ ലോഗിൻ സൗകര്യവും മറ്റൊന്ന് പൊതുജനത്തിന് ഉള്ള ലോഗിൻ സൗകര്യവും ആണ്.പൊതുജനത്തിന് ഉള്ള ലോഗിൻ സൗകര്യം ഒരു തവണ ഉണ്ടാക്കിയാൽ ആ ഉപഭോക്താവിന് റേഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്ക് അത് പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.

പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷ നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതും ആയ കാര്യങ്ങള്‍:-
➧ചേര്‍ക്കേണ്ട അംഗങ്ങള്‍ മറ്റൊരു റേഷന്‍ കാര്‍ഡില്‍ ഇല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് മതിയാവും (ഉദാ:കുട്ടികള്‍)
➧പുതിയ റേഷന്‍ കാര്‍ഡ് ഉടമ നിലവില്‍ ഉള്ള മറ്റൊരു കാര്‍ഡില്‍ അംഗം ആണ് എങ്കില്‍ നിലവില്‍ ഉള്ള റേഷന്‍ കാര്‍ഡില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ ഉള്ള അപേക്ഷ ആദ്യം പൂര്‍ത്തീകരിക്കരിക്കണം.
➧പുതിയ റേഷന്‍ കാര്‍ഡ് ഉടമയുടെ ഫോട്ടോ അപേക്ഷ സമയത്ത് ആവശ്യമാണ്‌.
➧വൈദ്യുതി കണ്‍സ്യുമര്‍ നമ്പര്‍ എല്‍ പിജി കണ്‍സ്യുമര്‍ നമ്പര്‍ എന്നിവ അപേക്ഷ സമയത്ത് ആവശ്യമാണ്‌.
➧പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുക വെള്ള കാര്‍ഡ് ആയിട്ടാണ് (Non-Priority).പിന്നീട് അര്‍ഹത ഉള്ളവര്‍ക്ക് ഇത് മാറ്റുവാന്‍ അപേക്ഷ നല്‍കാന്‍ സാധിക്കുന്നതാണ്.


അപേക്ഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?? ചെയ്യുന്നത് എങ്ങിനെ??


(((Process Flow)))
Citizen>>Create an Account
Citizen>>>>Login>>Application

പുതിയ യൂസർ ഐഡി എങ്ങിനെ ഉണ്ടാക്കാം (Create New Citizen User ID for New Ration Card)**
സ്റ്റെപ് 1 : ക്ലിക്ക് Citizen ലോഗിൻ
സ്റ്റെപ് 2 : താഴെ ഭാഗത്ത് പുതുതായി ഒരു യൂസർ ഉണ്ടാക്കുവാൻ Create an Account എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3 : അടുത്ത സ്‌ക്രീനിൽ താഴെ പറയുന്ന വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്‌താൽ ഒരു യൂസർ ലോഗിൻ ഉണ്ടാക്കാൻ സാധിക്കും.
➧ പുതിയ റേഷൻ കാർഡ് ഉണ്ടാക്കുന്നതിന് വേണ്ടിയാണോ? Yes എന്നും നൽകുക.
➧ റേഷൻ കാർഡ് ഏത് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ ആണോ ആ സപ്ലൈ ഓഫീസ് TSO എന്ന സ്ഥലത്ത് സെലക്ട് ചെയ്യുക.
➧ യൂസർ ലോഗിൻ ഐഡിയായി മൊബൈൽ നമ്പർ അല്ലെങ്കിൽ മറ്റ് ഇഷ്ടമുള്ള ഓർക്കാൻ സാധിക്കുന്ന ലോഗിൻ ഐഡിയോ നൽകാം (നോട്ട് ചെയത് വെക്കണം)
➧ വലത് ഭാഗത്ത് പുതുതായി റേഷൻ കാർഡ് അപേക്ഷിക്കുന്ന (കുടുംബനാഥ) ആളുടെ പേര് നൽകുക.(സ്ത്രീകൾ ഇല്ലാത്ത വീട് ആണെങ്കിൽ മാത്രം പുരുഷന്റെ പേരിൽ അപേക്ഷിക്കാൻ സാധിക്കുക ഉള്ളു )
➧ അടുത്ത ടാബിൽ പാസ്സ്‌വേർഡ് നൽകുക (പാസ്സ്‌വേർഡ് ആയി ആളുടെ പേര് ജനന വര്ഷം ചേർത്ത് ഈ വിധത്തിൽ നൽകാം സാധിക്കും (ഉദാ:Muneer@1976))
➧ പിന്നീട് ഇ മെയിൽ ഐഡി മൊബൈൽ നമ്പർ എന്നിവ നൽകി Capcha ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യുക

(ഒരു ഇമെയിൽ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ)
അടുത്ത സ്‌ക്രീനിൽ രജിസ്‌ട്രേഷൻ SUCCESS എന്ന് കാണിക്കും.


ഒരു അപേക്ഷ സാധാരണ സമർപ്പിക്കുവാനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
സ്റ്റെപ് 1 : സിറ്റിസൺ ലോഗിൻ വഴി യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക
സ്റ്റെപ് 2 : E-SERVICES എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ് 3 : അടുത്ത സ്‌ക്രീനിൽ നിന്ന് റേഷന്‍ കാര്‍ഡിലെ ഉടമയെ ആദ്യം ചേര്‍ക്കണം (സാധാരണയായി വീട്ടിലെ മുതിര്‍ന്ന സ്ത്രീയെയാണ് ഉടമയായി കാണിക്കുക,സ്ത്രീകള്‍ ഇല്ലാത്ത വീട്ടില്‍ പുരുഷന്മാരെയും കാണിക്കാന്‍ സാധിക്കും).
Note:ഉടമ മറ്റൊരു റേഷന്‍ കാര്‍ഡില്‍ അംഗം ആണെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്ത് വേണം ചേര്‍ക്കുവാന്‍.
സ്റ്റെപ് 4 :ഓരോ അംഗത്തെയും ചേര്‍ത്ത് കൊണ്ട് പൂര്‍ത്തീകരിക്കുക അപേക്ഷ തയ്യാറാക്കി സേവ് ചെയ്യുക
Note:അംഗങ്ങള്‍ മറ്റൊരു റേഷന്‍ കാര്‍ഡില്‍ അംഗം ആണെങ്കില്‍ ട്രാന്‍സ്ഫര്‍ ചെയ്ത് വേണം ചേര്‍ക്കുവാന്‍.
സ്റ്റെപ് 5 : സപ്പോർട്ടിംഗ് ഡോക്യുമെന്റുകൾ അപ് ലോഡ് ചെയ്യുക
സ്റ്റെപ് 6 : ആപ്ലിക്കേഷൻ പ്രിവ്യൂ നോക്കി രേഖപ്പെടുത്തലുകളെല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തുക.
സ്റ്റെപ് 7 : ആപ്ലിക്കേഷൻ സബ്മിറ്റ് ചെയ്യുക
സ്റ്റെപ് 8 : ആപ്ലിക്കേഷന്റെ പ്രിന്റൌട്ട് എടുക്കുക
സ്റ്റെപ് 9 : ആ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തുക.
സ്റ്റെപ്10 : ഒപ്പ് പതിച്ച ആപ്ലിക്കേഷൻ ഫോറം അപ് ലോഡ് ചെയ്യുക.
സ്റ്റെപ് 11 : അതിന് ശേഷം FINAL SUBMIT ചെയ്യുക.സ്റ്റെപ്പ് 11-നു ശേഷം മാത്രമേ, ആപ്ലിക്കേഷൻ താലൂക്ക് സപ്ലൈ ഓഫീസ് Login-ൽ ലഭ്യമാകുകയുള്ളൂ.

അപേക്ഷകൾ ഉദ്യോഗ തലത്തിൽ ഓൺലൈൻ വെരിഫിക്കേഷൻ ചെയ്ത് അപ്പ്രൂവ് ആയാൽ,പിന്നീട് പുതിയ റേഷൻ കാർഡ് ഓൺലൈൻ വഴി എടുക്കാൻ സാധിക്കുന്നതാണ്.