വരുമാന സർട്ടിഫിക്കറ്റ്

വിവിധ സ്രോതസ്സുകളിൽ നിന്ന് സമ്പാദിച്ച വ്യക്തിയുടെയോ കുടുംബത്തിന്റെയോ വരുമാന തെളിവായി സര്‍ക്കാര്‍ നല്‍കുന്ന ഒരു രേഖയാണ് വരുമാന സർട്ടിഫിക്കറ്റ്. വിവിധ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ, എൽപിജി സബ്‌സിഡികൾ, പെൻഷൻ സ്കീമുകൾ ,റേഷന്‍ കാര്‍ഡ് അപേക്ഷ,ബാങ്ക് ലോണുകള്‍ തുടങ്ങിയ വ്യത്യസ്‌ത പൗര ക്ഷേമ പദ്ധതികൾക്കായി ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കുന്നു. സർട്ടിഫിക്കറ്റ് വ്യക്തിയുടെയോ കുടുംബത്തിൻ്റെയോ വരുമാന നില സാക്ഷ്യപ്പെടുത്തുന്നു.

കേരള സര്‍ക്കാര്‍ റവന്യു വകുപ്പിന് കീഴില്‍ ഉള്ള ഇ ഡിസ്ട്രിക്ട് പോർട്ടലിൽ നിന്ന് വരുമാന സർട്ടിഫിക്കറ്റ് (Income Certificate) ഓൺലൈനായി അപേക്ഷിക്കാൻ കഴിയും.അക്ഷയ കേന്ദ്രങ്ങൾക്ക് ഒഫീഷ്യൽ ലോഗിൻ ഐഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ സാധിക്കും .വ്യക്തികൾക്ക് അവരുടെ സേവനങ്ങൾ ഇത് വഴി ചെയ്യാൻ പോർട്ടൽ യൂസർ ഐഡി ഉണ്ടാക്കി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യേണ്ടതാണ് .പിന്നീട് ഈ യൂസർ ഐഡി ഉപയോഗിച്ച് അവർക്കും കുടുംബത്തിനും ഉള്ള സേവന അപേക്ഷകൾ നൽകുവാൻ സാധിക്കുന്നതാണ്.യൂസർ ഐഡി ഉണ്ടാക്കുന്നതും ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യുന്നത് സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കാൻ വീഡിയോ കാണുക .യൂസർ ഐഡി,പാസ്സ്‌വേർഡ് എന്നിവ ഭാവിയിൽ ആവശ്യത്തിന് എഴുതി സൂക്ഷിക്കാൻ ശ്രദ്ധിക്കുക .

പൊതുവില്‍ കേരള സര്‍ക്കാര്‍ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസറും കേന്ദ്ര സര്‍ക്കാര്‍ അതെ പോലെ മറ്റു സംസ്ഥാന ആവശ്യങ്ങള്‍ക്ക് ഉള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വില്ലേജ് ഓഫീസറുടെ ശുപാര്‍ശയില്‍ തഹസില്‍ദാരുമാണ്.


അപേക്ഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?? ചെയ്യുന്നത് എങ്ങിനെ??


(((Process Flow)))
Portal User Creation>>SignIn>>Applicant Onetime Registration >>>Application>>Print Receipt>>Print/Download Approved Certificate
➧ ഇ ഡിസ്ട്രിക്ട് പോർട്ടലിൽ വ്യക്തിഗത യൂസർ ഐഡി Create ചെയ്യുക
➧ യൂസർ ഐഡി ഉപയോഗിച്ച് പോർട്ടലിലേക്ക് ലോഗിൻ ചെയ്യുക.
➧ അപേക്ഷകന്റെ വ്യക്തിഗത ഒറ്റതവണ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കുക.
➧ Certificate service എന്ന മെനു ക്ലിക്കുചെയ്യുക.
➧ സർ‌ട്ടിഫിക്കറ്റ് തരം “income” ആയി തിരഞ്ഞെടുക്കുക
➧ ആപ്ലിക്കേഷൻ ആവശ്യമുള്ള വ്യക്തിയുടെ ഇഡിസ്ട്രിക്റ്റ് രജിസ്റ്റർ നമ്പർ തിരഞ്ഞെടുക്കുക.
➧ സർട്ടിഫിക്കറ്റിന്റെ ഉദ്ദേശ്യവും മറ്റ് പ്രസക്തമായ വിവരങ്ങളും നൽകുക .
➧ സംരക്ഷിക്കുക(Save) ക്ലിക്കുചെയ്യുക.വൺ ടൈം പാസ്സ്‌വേർഡ് നൽകുക .
➧ പിന്തുണയ്ക്കുന്ന പ്രമാണങ്ങൾ/ഡോക്യുമെന്റ് (വിവരങ്ങൾക്ക് ഡോക്യുമെന്റ് ടാബ് കാണുക )അപ്‌ലോഡ് ചെയ്യുക. PDF (ഫയലുകൾ PDF ഫോർമാറ്റ് മാത്രമേ അറ്റാച്ചുചെയ്യാനാകൂ. PDF- ന്റെ പരമാവധി വലുപ്പം ഓരോ പേജിനും 100KBആണ്)
➧ ആവശ്യമായ പേയ്‌മെന്റ് നടത്തുക.
➧ പണമടച്ചുകഴിഞ്ഞാൽ അപേക്ഷ നമ്പർ പ്രിൻറ് ചെയ്ത് സൂക്ഷിക്കുക
➧ അപേക്ഷ അപ്പ്രൂവൽ ലഭിച്ചാൽ സർട്ടിഫിക്കറ്റ് E-District> View/Download ബട്ടൺ ക്ലിക്ക് ചെയ്ത് അപേക്ഷ നമ്പർ നൽകി ഡൌൺലോഡ് ചെയ്തതിനു ശേഷം പ്രിൻറ് ഔട്ട് എടുത്ത് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം.

ആവശ്യമായ രേഖകള്‍ അല്ലെങ്കില്‍ വിവരങ്ങള്‍:

സാധാരണ ആവശ്യമായ വിവരങ്ങൾ
➧ യൂസർ ഐഡി രജിസ്‌ട്രേഷൻ/ഒറ്റത്തവണ രജിസ്‌ട്രേഷൻ ആവശ്യമായ രേഖകൾ /വിവരങ്ങൾ (ഫോട്ടോ ,ആധാർ ,മൊബൈൽ നമ്പർ,ഇമെയിൽ ഐഡി )
➧ റേഷൻ കാർഡ്
➧ ഭൂനികുതി റസീറ്റ്
➧ അപേക്ഷകന്റെ കുടുംബ വരുമാന സത്യവാങ്മൂലം (ഇതിന്റെ ഫോർമാറ്റ്-Support>ApplicationForm നൽകിയിട്ടുണ്ട്)

പ്രത്യേകമായ വരുമാനം ഉള്ളവർക്ക് ആവശ്യമായ വിവരങ്ങൾ
മുകളിൽ സൂചിപ്പിച്ച രേഖകൾ കൂടാതെ ആളുടെ വരുമാന സ്രോതസ്സ് അനുസരിച്ച് താഴെ കാണിച്ച രേഖകൾ കൂടെ സമർപ്പിക്കേണ്ടതാണ്.
➧ സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ്/ (പ്രത്യേക ശമ്പളവും ഡെപ്യൂട്ടേഷൻ പേയും ഉൾപ്പെടെ അടിസ്ഥാന ശമ്പളം മാത്രം).
➧ ആദായ നികുതി കണക്കുകൾ സമർപ്പിക്കുന്നവർക്ക് ആദായനികുതി റിട്ടേണുകൾ .
➧ പെൻഷൻകാർക്ക് പെൻഷൻ പേയ്‌മെന്റ് ഓർഡർ. (പെൻഷന് മാത്രമേ ഉത്തരവാദിത്തമുള്ളൂ.).
➧ ബിസിനസ്സ് ആണ് എങ്കിൽ ആദായനികുതി റിട്ടേണുകൾ ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ ലാഭ-നഷ്ടം സംബന്ധിച്ച വിവരം.
➧ പ്രവാസികളുടെ കാര്യത്തിൽ വരുമാനം രേഖപ്പെടുത്തിയ ഒരു സത്യവാങ്മൂലം
➧ വിദ്യാർത്ഥികളുടെ കാര്യത്തിൽ, മാതാപിതാക്കളുടെ / രക്ഷിതാവിന്റെ സത്യവാങ്മൂലം.

ചില സന്ദർഭങ്ങളിൽ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടു വെരിഫിക്കേഷൻ ആവശ്യമായി വരുന്ന സന്ദർഭത്തിൽ രേഖകളുടെ അസ്സൽ പകർപ്പ് ബന്ധപ്പെട്ട വില്ലേജ് ഓഫീസർക്ക് അപേക്ഷകൻ അല്ലെങ്കിൽ അപേക്ഷകനുമായി ബന്ധപ്പെട്ട വ്യക്തികൾ സമർപ്പിക്കേണ്ടി വരും. അപേക്ഷയിൽ തെറ്റ് സംഭവിക്കുകയോ,വിവരങ്ങളോ രേഖകളോ പൂർണ്ണമായും അപ്‍ലോഡ് ചെയ്യുന്നതിൽ കുറവ് സംഭവിക്കുമ്പോൾ അപേക്ഷ തിരിച്ച് അയക്കുകയോ ചെയ്യുകയാണങ്കിൽ “certificate service” എന്ന മെനുവിൽ നിന്നും “My applications returned for resubmission”എന്നത് ക്ലിക്ക് ചെയ്ത് അപേക്ഷയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വീണ്ടും സബ്മിറ്റ് ചെയ്യേണ്ടതാണ്.

സർട്ടിഫിക്കറ്റ് അപേക്ഷ നൽകിയാൽ സേവനഅവകാശ നിയമ പ്രകാരം ലഭിക്കുവാനുള്ള സമയ പരിധി 6 ദിവസം ആകുന്നു .സർട്ടിഫിക്കറ്റ് നൽകിയ തീയതി മുതൽ ഇത് 1 വർഷത്തേക്ക് സാധുവായിരിക്കും.