ചില ചോദ്യങ്ങളും ഉത്തരങ്ങളും

എന്താണ് ഇ സേവന കേന്ദ്രം പ്രധാനമായി നൽകുന്ന സേവനം?

ഓൺലൈൻ സേവന കേന്ദ്രം തുടങ്ങുവാൻ ഉദ്ദേശിക്കുന്നവർക്കും നടത്തി കൊണ്ടിരിക്കുന്നവർക്കും ഈ മേഖലയിൽ ലഭ്യമായ സേവനങ്ങൾ ഒരു സോഫ്റ്റ്‌വെയർ രൂപത്തിൽ കൊണ്ട് വന്ന് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുകയും അവ ചെയ്യാൻ ആവശ്യമായ വിവരങ്ങൾ ,പരിശീലനം ,മറ്റ് പിന്തുണകളും വിദഗ്‌ദ്ധ ഉപദേശങ്ങളും ലഭ്യമാക്കുകയാണ് ഞങ്ങൾ നൽകുന്നത് .ഈ സോഫ്റ്റ്‌വെയർ ഇത്തരം സ്ഥാപനങ്ങളുൾക്ക് സേവന ബില്ലുകൾ നൽകുവാനും ,വരവ് ചിലവ് കണക്കുകൾ സൂക്ഷിക്കുവാനും,ഓണ്‍ലൈന്‍ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍ക്ക് ആവശ്യമായ മറ്റ് ടൂള്‍സ് കൂടി ഉള്‍പ്പെടുത്തി വികസിപ്പിച്ചതാണ് . അതെ പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികളുടെ സേവനം കൂടി എളുപ്പത്തില്‍ ഞങ്ങൾ നൽകി വരുന്നുണ്ട് .

ഒരു ഇ സേവന കേന്ദ്രം തുടങ്ങുന്നതിന് ഏകദേശം എത്ര രൂപ ചിലവ് വരും?

ഒരു ലക്ഷത്തിന് താഴെ മാത്രമാണ് ചെറിയ രീതിയിൽ ഇ സേവന കേന്ദ്രം തുടങ്ങുന്നതിന് ചിലവ് വരുന്നത്. ( ഒരാൾക്ക് വർക്ക് ചെയ്യാനുള്ള കമ്പ്യൂട്ടർ, പ്രിൻറർ ,സ്കാനർ ,ഫർണിച്ചർ ,ബോർഡ് വർക്കുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.) ഇതിൽ കൂടിയ വർക്കുകളും മറ്റും വേണമെങ്കിൽ നിങ്ങളുടെ ഇഷ്ടാനുസരണം ചെയ്യാവുന്നതാണ്.ഓരോ പ്രദേശങ്ങളിലെ ആവശ്യം സ്ഥാപനത്തിന്റെ വലുപ്പം ഉപകരണങ്ങള്‍ (ഉദാ:ഫോട്ടോകോപ്പിയര്‍, കാര്‍ഡ്‌ പ്രിന്‍റര്‍ ) എന്നിവ അനുസരിച്ചും,ഓഫീസ് മുറിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ,വാടക എന്നിവയിലും കൂടുതൽ നിക്ഷേപം ആവശ്യം വന്നേക്കും .

ഇ സേവന കേന്ദ്രം വീട്ടിൽ തുടങ്ങാൻ സാധിക്കുമോ ?!

സമൂഹത്തിൽ സേവനം ഏറ്റവും അടുത്ത കേന്ദ്രത്തിൽ ലഭ്യമാക്കുവാനും കൂടുതൽ വനിത/ ഭിന്ന ശേഷി തൊഴിൽ വികസനവും ലക്ഷ്യമാക്കിയും വനിതകൾക്കും ഭിന്ന ശേഷിക്കാർക്കും വീട്ടിൽ ഒരു മുറി സജ്ജീകരിച്ച് ഇ സേവന കേന്ദ്രം അനുവദിക്കുന്നതാണ് .

ഇ സേവന കേന്ദ്രം തുടങ്ങുന്നതിന് ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊരുസ്ഥാപനത്തിലേക്ക് ദൂരപരിധി ഉണ്ടോ?

ഒരു ഇ സേവന കേന്ദ്രം മറ്റൊരു ഇ സേവന കേന്ദ്രത്തിൽ നിന്നും ചുരുങ്ങിയത് രണ്ട് കിലോ മീറ്റർ ദൂര പരിധി സൂക്ഷിക്കേണ്ടതാണ്.

ഞാൻ നിലവിൽ ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോവുകയാണ് (ഇന്റർനെറ്റ് കഫേ,ട്രാവൽസ്, സ്റ്റുഡിയോ etc..)ഇതിൻറെ കൂടെ എനിക്ക് ഇ സേവന കേന്ദ്രം തുടങ്ങാൻ സാധിക്കുമോ?

സാധിക്കും.സർവീസുകൾ ചെയ്തു കൊടുക്കാനുള്ള സജ്ജീകരണം ഉണ്ടെങ്കിൽ ഇ സേവന കേന്ദ്രം എടുത്തു സർവീസുകൾ ചെയ്തു കൊടുക്കാവുന്നതാണ്.

ഇ സേവന കേന്ദ്രം തുടങ്ങുകയാണെങ്കിൽ സ്ഥാപനത്തിൽ വെക്കാനുള്ള ബോർഡ് ഡിസൈൻ മറ്റു പരസ്യ ഡിസൈനുകൾ എവിടെനിന്നാണ് കിട്ടുക?

ഫ്രാഞ്ചൈസി പെയ്മെൻറ് ചെയ്യുന്നവർക്ക് സ്ഥാപനത്തിൽ വെക്കാനുള്ള ബോർഡിൻറെ ഡിസൈനുകളും മറ്റും ഹെഡ് ഓഫീസിൽ നിന്ന് നിങ്ങളുടെ മെയിൽ ഐഡിയിൽ അയച്ചുതരുന്നതാണ് . നിങ്ങളുടെ സ്ഥാപനത്തിലെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് ബോർഡ് വെക്കാവുന്നതാണ്.

ഇ സേവന കേന്ദ്രം കേന്ദ്രത്തിന്റെ നടത്തിപ്പിന് ഏതെല്ലാം വിധത്തിൽ ആണ് ചിലവ് വരുന്നത്?

ഇ സേവന കേന്ദ്രം കേന്ദ്രത്തിന്റെ നടത്തിപ്പിന് പ്രധാനമായി വരുന്ന ചിലവ് സ്ഥാപനത്തിൻറെ ജീവനക്കാരുടെ ശമ്പളം,വാടക,വൈദ്യതി ബിൽ, ഇന്റർനെറ്റ് ബിൽ , കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളുടെയും മെയിൻന്റെൻസ് തുടങ്ങിയവയാണ്.

ഇ സേവന കേന്ദ്രത്തിൽ നിന്ന് ഏതെല്ലാം വിധത്തിലുള്ള വരുമാനങ്ങൾ ആണ് ലഭിക്കുക?

പ്രധാനമായും ലഭിക്കുന്ന വരുമാനം ചെയ്തു കൊടുക്കുന്ന സർവീസുകൾക്ക് വാങ്ങുന്ന സർവീസ് ചാർജ് ആണ് കൂടാതെ മറ്റു കമ്മീഷൻ ലഭിക്കുന്ന സേവനങ്ങളും ഉണ്ട്.( ഉദാ: ഇൻഷുറൻസ്,ടിവി, മൊബൈൽ റീചാർജ് മുതലായവ).

ഇ സേവന കേന്ദ്രം തുടങ്ങുന്നതിന് ഏതെങ്കിലും തരത്തിലുള്ള ലൈസൻസ് എടുക്കേണ്ടതുണ്ടോ?

ഉണ്ട്. ഏതു സ്ഥാപനം ആണെങ്കിലും സ്ഥാപനം നിലകൊള്ളുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി / കോർപ്പറേഷൻ ഓഫിസിൽ നിന്നും D&O ലൈസൻസ് എടുക്കണം. ഈ ലൈസൻസിൽ സ്ഥാപനത്തിൽ ചെയ്യുന്ന ബിസിനസ് “ഓൺലൈൻ സർവീസ് ആക്ടിവിറ്റി” എന്ന് കൊടുക്കാം.

ഇ സേവന കേന്ദ്രം നൽകി വരുന്ന സേവനങ്ങൾ ചെയ്യുന്നതിനുള്ള പരിജ്ഞാനം എവിടെ നിന്ന് ലഭിക്കും?

കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള ആർക്കും ഞങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയറിൽ ഓരോ സേവനങ്ങളുടെ ലിങ്കുകൾ അത് സംബന്ധിച്ച ചെറു കുറിപ്പ് ആവശ്യമായ രേഖകളെ സംബന്ധിച്ച വിവരങ്ങൾ ,ചെയ്യുന്ന വീഡിയോ തുടങ്ങിയവ ലഭ്യമാണ്.പരിശീലന ആവശ്യത്തിനായി ഇ സേവന കേന്ദ്രം പ്രത്യേകം നല്‍കി വരുന്ന മൊബൈല്‍ ആപ്പ് വഴിയും (ESK Learning App) സേവനം നല്‍കുന്നതുമായി ബന്ധപ്പെട്ട വീഡിയോ പഠനം നടത്താന്‍ സാധിക്കുന്നതാണ്.കൂടാതെ ഓൺലൈൻ/ ഓഫ്‌ലൈൻ വഴി പ്രത്യേക പരിശീലന പരിപാടികൾ ലഭ്യമാവുന്നതാണ് .

ഇ സേവന കേന്ദ്രം തുടങ്ങുന്നവർക്ക് ഉള്ള സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ ഓഫീസിൽനിന്ന് ആരെങ്കിലും വരുമോ?

ഇല്ല. റിമോട്ട് ഡെസ്ക് ടോപ്പ് സഹായത്തോടെ കൂടെ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ഹെഡ് ഓഫീസിൽ നിന്നും ചെയ്യുന്നതാണ് .

ഇ സേവന കേന്ദ്രം തുടങ്ങുന്നതിനുള്ള ഏജൻസികളും മറ്റും ശരിയാക്കുന്നതിന് എത്ര ദിവസം വേണ്ടി വരും?

ഓൺലൈൻ രജിസ്റ്റർ ചെയ്ത് ആവശ്യമായ രേഖകൾ ഉൾപ്പെടെ അപ്‌ലോഡ് ചെയ്ത് സമർപ്പിച്ച് ഫ്രാഞ്ചൈസി ഫീ അടച്ച് ഏഴ് പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ സോഫ്റ്റ് വെയർ ഐഡി നൽകുന്നതാണ്.. മറ്റ് തേർഡ് പാർട്ടി കമ്പനികളുടെ (ഉദാ:യാത്ര,പേ വേൾഡ്,ഐ ആർ സി ടി സി ) ഏജൻസി പ്രവർത്തനം തുടങ്ങാൻ ചിലപ്പോൾ കൂടുതൽ സമയം വേണ്ടി വരും.

ഇ സേവന കേന്ദ്രം ഫ്രാൻഞ്ചൈസി എടുക്കുമ്പോൾ കമ്പനിയുമായി ഏതെങ്കിലും തരത്തിൽ സേവന വ്യവസ്ഥകൾ അംഗീകരിക്കേണ്ടത് ഉണ്ടോ ??

ഉണ്ട്. ഓൺലൈൻ രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന ഫോമിൽ നൽകിയ കമ്പനിയുടെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്ന ആളുകൾക്ക് മാത്രമാണ് രജിസ്‌ട്രേഷൻ ലഭ്യമാകുക.ഇത് പരസ്പരം പാലിക്കപ്പെട്ടില്ല എങ്കിൽ സേവനങ്ങൾ നിർത്തിവെക്കപ്പെടുന്നതാണ് .

ഇ സേവന കേന്ദ്രം സ്ഥാപനം തുടങ്ങിക്കഴിഞ്ഞു പിന്നീട് ഏതെങ്കിലും തരത്തിലുള്ള പെയ്മെന്റെ കമ്പനിക്ക് നൽകേണ്ടതുണ്ടോ?

നിങ്ങൾ എടുക്കുന്ന പാക്കേജ് അനുസരിച്ചാണിത്.ബേസിക് പാക്കേജ് തിരഞ്ഞെടുക്കുന്നവർ സോഫ്റ്റ്‌വെയർ വരിസംഖ്യ അടക്കേണ്ടതാണ് .

ആധാർ കാർഡുമായി ബന്ധപ്പെട്ട സർവീസുകൾ ചെയ്യാൻ സാധിക്കുമോ?

പുതിയ ആധാർ കാർഡ് എടുക്കൽ ആധാർ കാർഡ് അപ്ഡേഷൻ തുടങ്ങിയ സേവനങ്ങൾ ചെയ്യാൻ സാധിക്കില്ല. ആധാർ കാർഡ് മൊബൈൽ നമ്പറുമായി ലിങ്ക് ആണെങ്കിൽ ഈ ആധാർ ഡൗൺലോഡ് ചെയ്യുക ആധാർ കാർഡ് അഡ്രസ് ചേഞ്ച് ചെയ്യുക,അധാറില്‍ പേര്,ജനന തീയ്യതി എന്നിവ മാറ്റുക, ഡ്യൂപ്ലിക്കറ്റ് ആധാറിനു അപേക്ഷ കൊടുക്കുക തുടങ്ങിയ സർവീസുകൾ ചെയ്തു കൊടുക്കാം.

വില്ലേജ് ഓഫീസ് സംബന്ധമായ സേവനം ചെയ്യുന്ന ഇ ഡിസ്ട്രിക്ട് പോർട്ടൽ/ റേഷൻ കാർഡ് സേവന പോർട്ടൽ എന്നിവയുടെ ഒഫീഷ്യൽ ഐ ഡി ഫ്രാഞ്ചൈസികൾക്ക് ലഭിക്കുമോ ??

മുകളിൽ പറഞ്ഞ പോർട്ടലുകളുടെ ഒഫീഷ്യൽ ഐ ഡി കേരളത്തിൽ നിലവിൽ അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത് . എന്നാൽ നിങ്ങളുടെ അടുത്ത് സേവനത്തിന് എത്തുന്ന ഉപഭോക്താവിന്റെ ആവശ്യം അനുസരിച്ച് അവരുടെ പേരിൽ പ്രത്യകം യൂസർ ഐ ഡി ഉണ്ടാക്കി അവർക്ക് വേണ്ടി ഓൺലൈൻ സേവന കേന്ദ്രം എന്ന നിലയിൽ നിങ്ങൾക്ക് സേവനം നൽകാൻ സാധിക്കുന്നതാണ് .എന്നാൽ ഇത്തരത്തിൽ ഉണ്ടാക്കപ്പെടുന്ന യൂസർ ഐ ഡി ഉപഭോതാവിൻ്റെ ഫാമിലി മെമ്പർക്ക് അല്ലാതെ മറ്റ് പൊതുജനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് അനുവദനീയം അല്ല .

ഇ സേവന കേന്ദ്രം സർക്കാർ അംഗീകാരം ഉള്ള സ്ഥാപനം ആണോ ??

പൊതു ജനങ്ങൾക്ക് ഓൺലൈൻ സേവനം മികച്ച രീതിയിൽ ഏറ്റവും അടുത്ത് തന്നെ ലഭ്യമാക്കുവാനും, തൊഴിൽ സംരംഭകരെ വാർത്തെടുക്കുവാനും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന ഇ സേവന കേന്ദ്രം നിലവിൽ സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ (എംസി‌എ) കീഴിൽ രജിസ്റ്റർ ചെയ്ത് കമ്പനി ആക്ട് പ്രകാരം പ്രവർത്തിച്ച് വരുന്ന സ്ഥാപനം ആണ്.”ഇ സേവന കേന്ദ്രം” എന്ന പേര് ട്രേഡ്മാർക്ക് രജിസ്‌ട്രേഷനു വേണ്ടി സമർപ്പിക്കപ്പെട്ടതും ആണ്.

നിലവിൽ അക്ഷയ,സി എസ് സി ,മറ്റ് സ്വകാര്യ ഓൺലൈൻ സംരംഭകർക്ക് ഇ സേവന കേന്ദ്രം നൽകുന്ന കണക്ട് സോഫ്റ്റ്‌വെയർ സേവനം ലഭിക്കുമോ??!!

അതെ , നിലവിൽ ഓൺലൈൻ സേവനം നടത്തുന്ന മുകളിൽ പറഞ്ഞ സ്ഥാപനങ്ങൾക്ക് ഏറെ സഹായകമായ ഞങ്ങളുടെ സോഫ്റ്റ്‌വെയർ പ്രത്യേക പാക്കേജ് പ്രകാരം ലഭ്യമാവുന്നതാണ്.ഇത് ഇത്തരം സംരംഭകർക്ക് കൂടുതൽ സേവനം ലഭ്യമാക്കുവാനും അവരുടെ കണക്ക് ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തി മികച്ച സേവന കേന്ദ്രം നടത്തുവാൻ ഈ സോഫ്റ്റ് വെയർ സഹായകരമാണ്.

ഇ സേവന കേന്ദ്രം നടത്തുവാൻ ഇ സേവന കേന്ദ്രം ബ്രാൻഡ് ലോഗോ അല്ലെങ്കിൽ പേര് ഉപയോഗിക്കൽ നിർബന്ധം ആണോ ?!?!!

ഇല്ല , നിലവിൽ ഓൺലൈൻ സേവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് ഏറെ സഹായകമായ ഞങ്ങളുടെ സോഫ്റ്റ്‌വെയർ ഞങ്ങളുടെ ബ്രാൻഡ് പേര് ഉൾപെടുത്താതെ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നതാണ് .ഞങ്ങളുടെ ഫ്രാഞ്ചൈസി എടുക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ നിലവിലെ പേര് ഉപയോഗിച്ച് കൊണ്ടും സേവന കേന്ദ്രം നടത്താൻ സാധിക്കുന്നതാണ് .ഇത് ഇത്തരം സംരംഭകർക്ക് കൂടുതൽ സേവനം ലഭ്യമാക്കുവാനും അവരുടെ കണക്ക് ഉൾപ്പെടെ കൃത്യമായി രേഖപ്പെടുത്തി മികച്ച സേവന കേന്ദ്രം നടത്തുവാൻ ഈ സോഫ്റ്റ് വെയർ സഹായകരമാണ് .

ഇ സേവന കേന്ദ്രം ഈ രംഗത്തെ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും എങ്ങിനെ വ്യത്യസ്തമാകുന്നു ?

സേവനത്തിൽ ഊന്നി ലാഭേച്ഛകൾക്ക് ഉപരിയായി സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു മാനേജ്‌മെൻറ് ആണ് ഈ സംരംഭത്തെ മുന്നോട്ട് നയിക്കുന്നത്.ഫ്രാൻഞ്ചൈസികൾ എടുക്കുന്നവർക്ക് നല്ല സേവനം നൽകുക എന്നത് ഞങ്ങൾ ഉത്തരവാദിത്വം ആയി കണക്കാക്കുന്നു.ഞങ്ങൾ നൽകുന്ന സോഫ്റ്റ്‌വെയർ ഒരു ഓൺലൈൻ പോർട്ടൽ അല്ല. ഇത് നിങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത് ഓൺലൈൻ സേവനം നടത്തുവാനും നിങ്ങളുടെ സ്ഥാപനത്തിന് ബില്ലിംഗ്,കണക്ക് സൂക്ഷിപ്പ്,ഉപഭോക്താക്കൾക്ക് യൂസർ ഐഡി പാസ്സ്‌വേർഡ് എന്നിവ പ്രിൻറ് ചെയ്യുവാൻ ഉള്ള സൗകര്യം ,ക്യൂ ടോക്കണ്‍ സംവിധാനം,നിങ്ങളുടെ സ്ഥാപനം നൽകി വരുന്ന ഇൻഷുറൻസ് പോളിസിളുടെ ഒരു രജിസ്റ്റർ സൂക്ഷിക്കുവാനും കാലാവധി പൂർത്തിയാവുമ്പോൾ വാട്ട്സ്അപ്പ് വഴി സന്ദേശം അയക്കാൻ ഉള്ള സൗകര്യം , മറ്റ് ഓൺലൈൻ സേവനങ്ങൾക്ക് ഉള്ള ടൂളുകൾ,ഓഫ് ലൈൻ ഫോമുകൾ തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഈ സോഫ്റ്റ്‌വെയർ വഴി ഞങ്ങൾ നൽകി വരുന്നു.മികച്ച സേവനം നൽകുന്ന സ്ഥാപനം ആയി നിങ്ങളുടെ സ്ഥാപനം മാറുവാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നതാണ് .കാരണം നിങ്ങളുടെ വിജയം ഞങ്ങളുടെ കൂടെയാണ് .

നിങ്ങളുടെ വ്യവസ്ഥ അനുസരിച്ച് ഞാൻ ഒരു ഇ സേവന കേന്ദ്രം തുടങ്ങാൻ ആഗ്രഹിക്കുന്നു..അടുത്ത സ്റ്റെപ്പ് എന്താണ് ചെയ്യേണ്ടത്?

ഇ സേവന കേന്ദ്രം ആരംഭിക്കുവാനായി ആദ്യം ഓൺലൈൻ ഫോം വഴി രജിസ്റ്റർ ചെയ്യണം (For Registration Clickhere>പിന്നീട് നിങ്ങൾ തിരഞ്ഞെടുത്ത പാക്കേജ് പ്രകാരം ഉള്ള പണം ഇ സേവന കേന്ദ്രത്തിൻറെ ബാങ്ക് അക്കൗണ്ടിൽ ട്രാൻസ്ഫർ ചെയ്യണം.>>പണം അടച്ച പ്രൂഫ് 8592922922 എന്ന ഒഫീഷ്യൽ വാട്ട്സ് അപ്പ് നമ്പറിൽ അയച്ച് കൊടുക്കുക>>> ഓൺലൈൻ വഴി നിങ്ങളുടെ കമ്പ്യൂട്ടറിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതാണ്.>>>>മറ്റ് തേർഡ് പാർട്ടി കമ്പനികളുടെ ഏജൻസികൾ മുറപ്രകാരം ലഭ്യമാവുന്നതാണ്.

.