കെട്ടിട നികുതി പഞ്ചായത്ത്


ഗാര്‍ഹിക –വാണിജ്യ-വ്യവസായ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന എല്ലാ കെട്ടിടങ്ങളും കെട്ടിട നികുതിയ്ക്കായി പരിഗണിക്കപ്പെടുന്നതാണ്. കെട്ടിട നികുതി കെട്ടിടത്തിന്‍റെ തരം,സ്ഥലം, അടിത്തറയുടെ വിസ്തീർണം (പ്ലിന്ത്‌ ഏരിയ) തുടങ്ങിയവ അടിസ്ഥാനപെടുത്തി നിര്‍ണയിക്കുന്നതാണ്.ഈ തരത്തില്‍ നിര്‍ണയിക്കുന്ന നികുതി എല്ലാ കെട്ടിട ഉടമകളും നല്കേണ്ടതാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന ബോഡിയുടെ പ്രത്യേക തീരുമാന പ്രകാരം കൂടുന്ന യോഗം തീരുമാനിക്കുന്നതനുസരിച്ചും സര്‍ക്കാര്‍ അനുമതിയനുസരിച്ചും ഒരു വസ്തുവിന്മേല്‍ പുതുതായി നികുതി ചുമത്തുവാനും, ഒഴിവാക്കുവാനും,താല്‍കാലികമായി നിറുത്തിവയ്ക്കുവാനും, നികുതി അടയ്ക്കുന്നതില്‍ നിന്നും ഉടമയെപൂര്‍ണമായോ ഭാഗികമായോ ഒഴിവാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്‌.

അടിസ്ഥാന കെട്ടിട നികുതിയോടൊപ്പം സേവന നികുതി ഉള്‍പെടുത്തിയാണു കെട്ടിട നികുതി സ്വീകരിക്കുന്നത്.തത്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രധാനമായ വരുമാന സ്രോതസാണ് കെട്ടിട നികുതി. ആറു മാസം കൂടുന്ന ഇടവേളകളില്‍ ആണു കെട്ടിട നികുതി പിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി അടക്കുമ്പോള്‍ ഒരു വര്‍ഷ നികുതി അടക്കേണ്ടി വരും. കെട്ടിട നികുതി നിര്‍ണയിക്കുന്നതും കെട്ടിട നമ്പര്‍ നല്ക്കുന്നതിന്റെയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ റവന്യൂ വകുപ്പില്‍ നിക്ഷിപ്തമാണ്.


അപേക്ഷ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?? ചെയ്യുന്നത് എങ്ങിനെ??


കെട്ടിട നികുതി നല്‍കുവാനുള്ള അറിയിപ്പ് ലഭിച്ചു നിശ്ചിത സമയത്തിനുളില്‍ നികുതി ഒടുക്കുവാനുള്ള ബാധ്യത കേട്ടിട് ഉടമയ്ക്കാണ്.നികുതി അടക്കുവാന്‍ കെട്ടിട നമ്പര്‍ വാര്‍ഡ്‌ നമ്പര്‍ എന്നിവ മതിയാകും.

നിലവില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് കെട്ടിട നികുതി അടക്കുവാന്‍ ഉള്ള പോര്‍ട്ടല്‍ സംവിധാനം ആണ് ഇവിടെ നല്‍കിയത്.മുന്‍സിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പുതുതായി ആരംഭിച്ച സ്മാര്‍ട്ട്‌ പോര്‍ട്ടല്‍ വഴി ആണ് കെട്ടിട നികുതി അടക്കേണ്ടത്.

➧ലിങ്കില്‍ ക്ലിക്ക് ചെയ്യുക
➧ജില്ല തിരഞ്ഞെടുത്ത് ഗ്രാമ പഞ്ചായത്ത് റേഡിയോ ബട്ടണ്‍ സെലക്ട്‌ ചെയ്ത് Search ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
➧പണം അടക്കേണ്ട പഞ്ചായത്ത് സെലക്ട്‌ ചെയ്ത് അടുത്ത സ്ക്രീനില്‍
➧Property Tax (Quick Pay) എന്ന ഓപ്ഷന്‍ സെലക്ട്‌ ചെയ്ത് അടുത്ത സ്ക്രീനില്‍
➧വാര്‍ഡ്‌ തിരിച്ച വര്ഷം സെലക്ട്‌ ചെയ്ത് (ഏറ്റവും അടുത്ത വര്ഷം)Ward No / Door No / Sub No എന്നിവ ഓര്‍ഡര്‍ പ്രകാരം നല്‍കുക.അടുത്ത സ്ക്രീനില്‍
➧കെട്ടിട സംബന്ധിച്ച വിവരങ്ങളും അടക്കേണ്ട തുകയും കാണിക്കും (ഒരിക്കല്‍ കൂടി ഇത് വിവരങ്ങള്‍ അടക്കേണ്ട ആളുടെ തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക) ഇമെയില്‍ ഐ ഡി(സ്ഥാപനത്തിന്റെ നല്‍കിയാലും മതി) മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി ക്യാപ്ഷ നല്‍കി Pay Now ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
➧Payment Gateway യില്‍ നിങ്ങള്‍ ഏത് Payment Option ആണ് ഉപയോഗിക്കുന്നതനുസരിച്ച് വിവരങ്ങള്‍ നല്‍കി Payment പൂര്‍ത്തീകരിക്കുക.
➧അടുത്ത വിൻഡോയിൽ പ്രിന്റ് എന്ന ബട്ടൺ അമർത്തിയാൽ രസീറ്റ് പിഡിഎഫ് രൂപത്തിൽ തുറന്ന് വരും അത് പ്രിൻറ് ചെയ്ത് നല്‍കുക.
➧ശ്രദ്ധിക്കുക: ഡൌണ്‍ലോഡ് ആയ PDF അല്ലെങ്കില്‍ പ്രിന്റ് സ്ക്രീനില്‍ ലഭ്യമായ Save as PDF/Print to PDF സൗകര്യംഉപയോഗിച്ചോ PDF Generate ചെയ്ത് സൂക്ഷിച്ചാല്‍ റീ-പ്രിന്‍റ് ചെയ്യുവാനും മറ്റുള്ളവര്‍ക്ക് അയച്ച് നല്‍കുവാനും സൗകര്യം ആയിരിക്കും.