PSC Aptitude Test

സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്കായി പി.എസ്.സി ജനറൽ ആപ്റ്റിട്യൂട് ടെസ്റ്റ് !!!!

ആപ്റ്റിട്യൂട് ടെസ്റ്റ് എഴുതുവാൻ വിദ്യാർഥികൾ കാണിക്കുന്ന പ്രത്യേക താത്പര്യം പരിഗണിച്ച് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ എഞ്ചിനീയറിങ് കോളേജുകളിലെ മൂന്ന്, നാല് വർഷ വിദ്യാത്ഥികൾക്കെല്ലാം ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് സൗകര്യം നൽകാൻ കമ്മീഷൻ തീരുമാനിച്ചിരിക്കുന്നു. നിശ്ചിത ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങളിൽ ഉൾക്കൊള്ളിക്കാനാത്ത വിദ്യാർത്ഥികൾക്ക് ഓ.എം.ആർ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കും. വിദ്യാർത്ഥികൾക്ക് കേരള പി.എസ്.സി യുടെ വെബ്സൈറ്റ് വഴി (www.keralapsc.gov.in) സൗകര്യപ്രദമായ കേന്ദ്രം തിരഞ്ഞെടുത്ത് അപേക്ഷ നൽകാവുന്നതാണ്. അപേക്ഷ ഫീസ് ഇല്ല.

ഈ പരീക്ഷയിൽ വിജയിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പി.എസ്.സി സർട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് നൽകുന്നതാണ്. സർട്ടിഫിക്കറ്റ് ലഭിക്കുന്ന സാങ്കേതിക സർവകലാശാല വിദ്യാർത്ഥികൾക്ക് ആക്ടിവിറ്റി പോയിന്റ് നൽകുന്നതാണ്. സംസ്ഥാന തലത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന പത്ത് പേർക്ക് പ്രത്യേക സമ്മാനം നൽകുന്നു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 25.02.2019.

അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് 01.03.2019 മുതൽ 09.03.2019 വരെ അഡ്മിഷൻ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കും സിലബസിനും www.keralapsc.gov.in സന്ദർശിക്കുക.