പ്രായമുള്ള ആളുകളുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കാൻ

Step1. പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / നഗര സഭ പോയി ജനന അപേക്ഷ ഫാറങ്ങൾ, സത്യവാന്മൂലം ഫോം എന്നിവ രണ്ടു സെറ്റ് വീതം വാങ്ങുക

Step2.അപേക്ഷയോടപ്പം നൽകാൻ താഴെ പറയുന്ന രേഖകൾ വേണം

SSLC ബുക്ക്‌ കോപ്പികൾ – 2 എണ്ണം.(SSLC കഴിയാത്തവർ ഒന്നാം ക്ലാസ്സിൽ ചേർന്ന സ്കൂളിലെ അഡ്മിഷൻ രജിസ്റ്റർ കോപ്പി – 100 രൂപ മുദ്ര പത്രത്തിൽ) (സ്വയം സാക്ഷ്യപ്പെടുത്തിയത് )

ആധാർ കാർഡ് കോപ്പി – 2 എണ്ണം. (സ്വയം സാക്ഷ്യപ്പെടുത്തിയത് )

പാസ്പോർട്ട്‌ (ഉണ്ടെങ്കിൽ) കോപ്പി – 2 എണ്ണം (സ്വയം സാക്ഷ്യപ്പെടുത്തിയത് )

താങ്കളെക്കാൾ 10 വയസ്സ് മൂപ്പുള്ള, വീടിനു അടുത്തുള്ള രണ്ടു സാക്ഷികളുടെ പേരും ഒപ്പും അപേക്ഷ ഫാറത്തിൽ ഇടണം,(അവരുടെ രണ്ടു പേരുടെയും ആധാർ കാർഡ് കോപ്പികൾ/ അല്ലെങ്കിൽ തിരിച്ചറിയൽ രേഖകൾ വേണം.

സത്യവാങ്മൂലത്തിൽ (രണ്ടെണ്ണം) 5 രൂപയുടെ വീതം കോർട് ഫീസ് സ്റ്റാമ്പ്‌ ഒട്ടിക്കണം.

Step-3 മേല്പറഞ്ഞ അപേക്ഷകൾ പൂരിപ്പിച്ചു ഒപ്പിട്ടു, നോട്ടറി / ഗസ്സെറ്റഡ് ആഫിസറെ കൊണ്ട് അറ്റെസ്റ് ചെയ്തിട്ട്, ആധാർ കാർഡ്, പാസ്പോർട്ട്‌, SSLC ബുക്ക്‌ കോപ്പികളിൽ എന്നിവ Self Attested ചെയ്തു രണ്ടു set ആക്കി Pin ചെയ്തു അക്ഷയിലൂടെ enter ചെയ്യിപ്പിച്ചിട്ടു, ഫോമുകൾ പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി / നഗര സഭ ഫ്രണ്ട് ഓഫീസിൽ നൽകി രസീത് വാങ്ങുക. 45 ദിവസ്സത്തിനകം ജനന സർട്ടിഫിക്കറ്റ് ലഭിക്കും.”