പ്രവേശന പരീക്ഷ:ഹോസ്പിറ്റാലിറ്റി കോഴ്സ്

*പ്രവേശന പരീക്ഷ ഏപ്രിൽ 25-ന്
*മാർച്ച് 20 വരെ അപേക്ഷിക്കാം
നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി (എൻ.സി.എച്ച്.എം. ആൻഡ് സി.ടി.) നടത്തുന്ന ബി.എസ്സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്‌ട്രേഷൻ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) വഴിയാണ് കേന്ദ്ര/സംസ്ഥാന സർക്കാർ, സ്വകാര്യ, ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള പ്രവേശനം
യോഗ്യത: പ്ലസ്ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കും അപേക്ഷിക്കാം. 1995 ജൂലായ് ഒന്നിനോ, ശേഷമോ ജനിച്ചതായിരിക്കണം.
പ്രവേശന പരീക്ഷ: എൻ.സി.എച്ച്.എം. ജെ.ഇ.ഇ. ഏപ്രിൽ 25 രാവിലെ 9.30 മുതൽ 12.30 വരെയാണ്. ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷയ്ക്ക് 200 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റിയൂഡ് (30 ചോദ്യങ്ങൾ), റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോർ സർവീസ് സെക്ടർ (50) എന്നീ മേഖലകളിൽനിന്നും ഉണ്ടാകും. ശരിയുത്തരം 4 മാർക്ക്. ഉത്തരം തെറ്റിയാൽ, ഒരു മാർക്കുവീതം നഷ്ടപ്പെടും. എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ  http://nchm.nic.in/  വഴി മാർച്ച് 20-നകം നൽകണം.

Leave a Reply