ജനന രജിസ്ട്രേഷന്‍(Birth Certificate Kerala)

ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, കന്‍റോണ്‍മെന്‍റ് ബോര്‍ഡ് എന്നിവയാണ് പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റുകള്‍. ജനനവും മരണവും സംഭവദിവസം മുതല്‍ 21 ദിവസത്തിനുള്ളില്‍ പ്രാദേശിക രജിസ്ട്രേഷന്‍ യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. ഇത് നിയമാനുസരണം നിര്‍ബന്ധമാണ്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ സംഭവദിവസം മുതല്‍ 30 ദിവസം വരെ രണ്ടു രൂപ പിഴയൊടുക്കിയും ഒരുവര്‍ഷം വരെ പഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും നഗരസഭകളില്‍ സെക്രട്ടറിയുടെയും അനുവാദത്തോടെ അഞ്ചുരൂപ പിഴയൊടുക്കിയും അതിനുശേഷം ബന്ധപ്പെട്ട സബ്ഡിവിഷണല്‍ മജിസ്ട്രേട്ടിന്‍റെ അനുവാദത്തോടെ പത്തുരൂപ പിഴയൊടുക്കിയും ജനന-മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടിയുടെ പേര് ചേര്‍ക്കാതെ രജിസ്റ്റര്‍ ചെയ്ത ജനനങ്ങളില്‍ ഒരു വര്‍ഷത്തിനകം സൗജന്യമായും അതിനുശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കിയും പേര് ചേര്‍ക്കാവുന്നതാണ്. 1970നു മുമ്പുള്ള രജിസ്ട്രേഷനുകളിലെ തിരുത്തലുകള്‍ക്കും ചീഫ് രജിസ്ട്രാറുടെ അനുമതി ആവശ്യമാണ്.ചീഫ് രജിസ്ട്രാർ പഞ്ചായത്ത് ജോയന്റ് ഡയറക്ടറാണ്. ജനന-മരണ രജിസ്ട്രേഷന്‍ അടിസ്ഥാന രേഖയായതിനാല്‍ ഭാവിയില്‍ ഇഷ്ടാനുസരണം തിരുത്തലുകള്‍ വരുത്താന്‍ കഴിയുകയില്ല. അതിനാല്‍ ജനന-മരണ രജിസ്ട്രേഷന് ശരിയായും വ്യക്തമായും വിവരങ്ങള്‍ നല്കുന്നുവെന്ന് ഉറപ്പ് വരുത്തണം. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരാണ് ജില്ലാ രജിസ്ട്രാര്‍മാര്‍.

23/6/2015 ന് മുമ്പുള്ള രജിസ്ട്രേഷനാണെങ്കിൽ 5 വർഷമായിരുന്നു സമയം അനുവദിച്ചത്. ആ കാലാവധി 22/6/2021 ന് അവസാനിച്ചു.

ജനന രജിസ്ട്രേഷന്‍ (1969 -ലെ ജനന-മരണ രജിസ്ട്രേഷന്‍ ആക്ട്)(1999-ലെ കേരള ജനന-മരണ രജിസ്ട്രേഷന്‍ ചട്ടങ്ങള്‍)
അനുസരിച്ച് ആശുപത്രിയില്‍ വച്ച് നടന്ന ജനനമെങ്കില്‍ റിപ്പോര്‍ട്ടു ലഭിക്കുന്ന ദിവസം (ആശുപത്രി, കിയോസ്ക് സൗകര്യം ഉളള സ്ഥലങ്ങളില്‍ മാത്രംഅല്ലാത്തവ 7 പ്രവൃത്തി ദിവസം കൊണ്ടും രജിസ്ട്രേഷന്‍ പൂര്ത്തികരിക്കണം..

വിദേശത്ത് നടന്ന ജനനം ഇന്ത്യയിൽ സാധാരണ ഗതിയിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.ഇന്ത്യക്ക് വെളിയില്‍ നടക്കുന്ന ജനനം അതാത് രാജ്യത്തെ ഇന്ത്യന്‍ കോണ്‍സുലെറ്റ് മുഖേന നടത്തണ്ടതാണ്. എങ്കിലും കുട്ടിയുടെ മാതാപിതാക്കൾ സ്ഥിരതാമസത്തിനായി ഇന്ത്യയിലേക്ക് തിരിച്ചു വരികയാണെങ്കിൽ കുട്ടി ഇന്ത്യയിൽ എത്തി 60ദിവസത്തിനകം അവർ താമസിക്കുന്ന സ്ഥലത്ത് ജനനം രജിസ്റ്റർ ചെയ്യാം. ഈ കാലപരിധി കഴിഞ്ഞാൽ delayed registration നടപടിക്രമങ്ങൾ പാലിക്കണം.

കുട്ടിയുടെ പേര് രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയില്ലങ്കില്‍ രജിസ്ട്രേഷന്‍ തീയ്യതി മുതല്‍ ഒരു വര്‍ഷത്തിനകം ചെര്‍ക്കണ്ടതാണ്.അതിനു ശേഷം 5 രൂപ ലേറ്റ് ഫീ നല്‍കി രജിസ്ട്രേഷന്‍ തീയ്യതി മുതല്‍ 15 വര്‍ഷത്തിനകം ചേര്‍ക്കാം.

കേരളത്തിലെ ജനന സർട്ടിഫിക്കറ്റിന് ആവശ്യമായ രേഖകൾ ചുവടെ ചേർക്കുന്നു.

നിർദ്ദിഷ്ട ഫോർമാറ്റിലാണ് അപേക്ഷ നൽകേണ്ടത്

➧ജനനം ഒരു ഡിസ്പെൻസറി / ആശുപത്രിയിലാണ് നടക്കുന്നതെങ്കിൽ, രജിസ്റ്റർ റെക്കോർഡ്
➧മാതാപിതാക്കളുടെ വിലാസ തെളിവ് (വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ് മുതലായവ)
➧മാതാപിതാക്കളുടെ ആധാർ കാർഡ്
➧ജനനം ഒരു വീട്ടിൽ നടക്കുന്നുണ്ടെങ്കിൽ, പൗരൻ തദ്ദേശസ്ഥാപനത്തെ സമീപിച്ച് രേഖാമൂലം അറിയിക്കണം. അത് പരിശോധിച്ചുറപ്പിക്കുകയും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും
➧ഡോക്ടർ / ഹോസ്പിറ്റൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്റെ സർട്ടിഫിക്കറ്റ്
➧രജിസ്ട്രേഷൻ വൈകിയാൽ, ജുഡീഷ്യൽ മജിസ്‌ട്രേറ്റ് / നോട്ടറിയിൽ നിന്നുള്ള ഒരു സത്യവാങ്മൂലം ജനനത്തീയതിയും സ്ഥലവും, മാതാപിതാക്കളുടെ പേരുകളും ജനന സംഭവത്തിന്റെ തെളിവുകളും സൂചിപ്പിക്കേണ്ടതുണ്ട്.
➧ഒരു മാസത്തിനുശേഷം നിങ്ങൾ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഒരു വർഷത്തിനുള്ളിൽ നിങ്ങൾ Add.Dist.Registrar ൽ നിന്ന് അനുമതി വാങ്ങണം. അതായത് ബന്ധപ്പെട്ട താലൂക്കിലെ BDO
➧ഒരു വർഷത്തിനുശേഷം അപേക്ഷിച്ചാൽ, നിങ്ങൾ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിൽ നിന്ന് ഒരു ഓർഡർ നേടേണ്ടതുണ്ട്, കൂടാതെ ➧നിർദ്ദിഷ്ട ഓർഡറിന്റെ ഒരു പകർപ്പ് നിർദ്ദിഷ്ട അപേക്ഷാ ഫോമിനൊപ്പം അറ്റാച്ചുചെയ്യേണ്ടതുണ്ട്.
ആശുപത്രിയിൽ നിന്ന് ജനനം / മരണം എന്നിവയ്ക്ക് രേഖകളില്ലെങ്കിൽ, ഗ്രാമത്തലവൻ / റീജിയണൽ കൗൺസിലർ / എം‌എൽ‌എ / എം‌പി / എം‌ബി‌എസ് സർ‌ട്ടിഫിക്കറ്റ് ഒപ്പ്, സ്റ്റാമ്പ് എന്നിവ ഏതെങ്കിലും ഡോക്ടറുമായി സമർപ്പിക്കണം.

നിലവിലെ സാഹചര്യത്തില്‍ എല്ലാ ഹോസ്പിറ്റലുകളിലും ജനന സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കാന്‍ സൗകര്യം ഉണ്ട്.ഇത്തരത്തില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഈ പോര്‍ട്ടല്‍ വഴി സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുന്നതാണ്.

SevanaCivilRegistrations (lsgkerala.gov.in)

➧ജില്ല, ലോക്കൽ ബോഡി തരം, ലോക്കൽ ബോഡി എന്നിവ തിരഞ്ഞെടുക്കുക.
➧Submit ക്ലിക്കുചെയ്യുക.
➧ജനന വർഷം തിരഞ്ഞെടുക്കുക
➧ജനന തീയ്യതി ,ലിംഗം ,അമ്മയുടെ പേര് ,ക്യാപ്‌ഷ എന്നിവ നൽകി സെർച്ച് ചെയ്യുക .
➧അടുത്ത വിൻഡോയിൽ പ്രിന്റ് എന്ന ബട്ടൺ അമർത്തിയാൽ സർട്ടിഫിക്കറ്റ് പിഡിഎഫ് രൂപത്തിൽ തുറന്ന് വരും അത് പ്രിൻറ് ചെയ്ത് ജനന സർട്ടിഫിക്കറ്റ് രേഖയായി ഉപയോഗിക്കാൻ സാധിക്കുന്നതാണ് .