ഇന്ത്യൻ ഓയിലില്‍ അപ്രന്റിസ് ഒഴിവുകൾ

ഡിപ്ലോമക്കാർക്കും ഐ.ടി.ഐക്കാർക്കും പ്ലസ്ടുക്കാർക്കും അപേക്ഷിക്കാം
ഇന്ത്യൻ ഓയിലിന്റെ വെസ്റ്റേൺ റീജണിലെ മാർക്കറ്റിങ് ഡിവിഷനിൽ 500 അപ്രന്റിസ് ഒഴിവുകൾ. 364 ടെക്‌നിക്കൽ അപ്രന്റിസുകൾക്കും 136 നോൺ ടെക്‌നിക്കൽ അപ്രന്റിസുകൾക്കുമാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിവിധ സംസ്ഥാനങ്ങളിലെ ഒഴിവുകൾ, കാറ്റഗറി എന്ന ക്രമത്തിൽ. മഹാരാഷ്ട്ര-297 (ജനറൽ-150, ഇ.ഡബ്ല്യു.എസ്.-14, എസ്.സി.-29, എസ്.ടി.-26, ഒ.ബി.സി.-78), ഗുജറാത്ത്-113 (ജനറൽ-55, ഇ.ഡബ്ല്യു.എസ്.-5, എസ്.സി.-7, എസ്.ടി.-16, ഒ.ബി.സി.-30), മധ്യപ്രദേശ്-64 (ജനറൽ-31, ഇ.ഡബ്ല്യു.എസ്.-3, എസ്.സി.-9, എസ്.ടി.-12, ഒ.ബി.സി.-9), ഛത്തീസ്ഗഢ്-14 (ജനറൽ-9, എസ്.സി.-1, എസ്.ടി.-4), ഗോവ-9 (ജനറൽ-7, എസ്.ടി.-1, ഒ.ബി.സി.-1), ദാദ്ര ആൻഡ് നാഗർഹാവേലി-3 (ജനറൽ-2, എസ്.ടി.-1).
യോഗ്യതടെക്‌നീഷ്യൻ അപ്രന്റീസ്: മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമ.
ട്രേഡ് അപ്രന്റിസ്: ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്ക്/ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഷിനിസ്റ്റ് എന്നിവയിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്.
നോൺ ടെക്‌നിക്കൽ ട്രേഡ് അപ്രന്റിസ്-അക്കൗണ്ടന്റ്: ബിരുദം.
നോൺ ടെക്‌നിക്കൽ ട്രേഡ് അപ്രന്റിസ്-ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്രാരംഭകർക്കും സ്‌കിൽ സർട്ടിഫിക്കറ്റുള്ളവർക്കും അപേക്ഷിക്കാം. ഫ്രഷറുടെ യോഗ്യത പ്ലസ്ടു ആണ്. 
പ്രായപരിധി: 18-24 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുമായി www.iocl.com എന്ന വെബ്‌സൈറ്റ് കാണുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 20.

Leave a Reply